ഹൃദയാഘാതം; എറണാകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


എറണാകുളം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. 10 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയായ പറവൂർ ഏഴിക്കര അറുതിങ്കൽ വീട്ടിൽ ജയകൃഷ്ണൻ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

യൂണിലിവർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമിയും ഏകമകൻ ദേവും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

article-image

rye

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed