ഐസിആർഎഫ് സ്പെക്ട്ര മത്സരം നടന്നു


ബഹ്റൈനിലെ ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നടത്തിവരുന്ന സ്പെക്‌ട്ര 2022 ആർട്ട് കാർണിവൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. ബഹ്റൈനിലെ 25ഓളം സ്കൂളുകളിൽ നിന്നായി 1200ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത്.

article-image

ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ - അഡ്വ. വി കെ തോമസ്, അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് - സഞ്ജയ് ബാൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പളനിസ്വാമി, സ്പെക്ട്ര ജോയിന്റ് കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഐസിആർഎഫ് ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് ട്രഷറർ രാകേഷ് ശർമ്മ, ഇന്റർനാഷണൽ കോർഡിനേറ്റർമാരായ യു കെ മേനോൻ, ജോൺ ഫിലിപ്പ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

article-image

ഇത് പതിനാലമത്തെ വർഷമാണ് സ്പെക്‌ട്ര 2022 ആർട്ട് കാർണിവൽ അരങ്ങേറിയത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം ഓൺലൈനിലായിരുന്നു മത്സരം നടന്നിരുന്നത്. 2023ലേയ്ക്കായി ഐസിആർഎഫ് രൂപകൽപ്പന ചെയ്‌ത വാൾ കലണ്ടറുകളിലും ഡെസ്‌ക്-ടോപ്പ് കലണ്ടറുകളിലും കുട്ടികളുടെ വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും ഉൾപ്പെടുത്തും. ഇത് ഡിസംബർ 30-ന് നടക്കുന്ന ചടങ്ങിലാണ് പ്രകാശനം ചെയ്യുക. 

article-image

അന്താരാഷ്ട്ര തലത്തിലുള്ള ഓൺലൈൻ മത്സരം നാളെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 39401394 അല്ലെങ്കിൽ 39612819 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

You might also like

  • Straight Forward

Most Viewed