പ്രഥമ കെഎംസിസി വൈലി ഷെഫ് -22 പുരസ്കാരത്തിന് ഫാത്തിമ ഫഹ്മിദ ഫിറോസ് അർഹയായി

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റിലാക്സ് 22 കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന പാചക മത്സരം രുചി വൈവിധ്യങ്ങളുടെ നിറക്കൂട്ടായി മാറി. പാചക മത്സര വിജയിക്ക് പ്രഖ്യാപിച്ച പ്രഥമ കെഎംസിസി വൈലി ഷെഫ് -22 പുരസ്കാരത്തിന് ഫാത്തിമ ഫഹ്മിദ ഫിറോസ് അർഹയായി. ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം നൂർജഹാൻ ഖമറുദ്ദീൻ എന്നിവർക്കും ഗുഡ് പെർഫോമർ പുരസ്‌കാരം സബ്‌രീന ജലീൽ എന്നിവർക്കും ലഭിച്ചു. മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ ഇസ്ഹാഖ് വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ പാചക മത്സര വിജയികളെ പ്രഖ്യാപ്പിച്ചു. സുബൈദ അബ്ദുൽ റസാഖ്, സജില കെ.വി എന്നിവർക്ക് ജൂറിയുടെ പ്രത്യേക പരിഗണന ലഭിച്ചു. ദഫ് മുട്ട്, കോൽക്കളി, അറബിക് ഡാൻസ്, ഒപ്പന, ഗാനം, മിമിക്രി, എന്നിവയും ഇതോടൊപ്പം അരങ്ങേറി. ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ആശംസ നേർന്നു. കൺവീനർ ഷാഫി വേളം സ്വാഗതവും കോഡിനേറ്റർമുനീർ ഒഞ്ചിയം നന്ദിയും രേഖപ്പെടുത്തി.
a