കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു


10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു.  ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്.  ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ  രക്ഷിതാക്കളും ജുഫയർ ഒലിവ് വെസ്റ്റേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. 

article-image

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ്  സോമൻ ബേബി ഉത്‌ഘാടനം ചെയ്തു.  ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സെയ്ദ് റമദാൻ നദ്‌വി മുഖ്യാതിഥിയും,  വൈറ്റോൾ ബഹ്‌റൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ  നൈന മുഹമ്മദ്,  ഫിറ്റ്ജീ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അനിരുദ്ധ് ബരൻവാൽ  എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.  

article-image

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കെ.പി.എ വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു.  

article-image

a

You might also like

Most Viewed