ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു


ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ ആരംഭിച്ച ഓഫീസ് ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്യ്തു. ജനുവരി 27 നു ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 ന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഓഫീസിന്റെ ഉദ്‌ഘാടനമാണ് നടന്നത്.

ചടങ്ങിൽ ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസൻ മാത്യു, ഫിനാൻസ് കൺവീനർ അനസ് റഹിം, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി, റിസെപ്ഷൻ കമ്മറ്റി കൺവീനർ ഷബീർ മുക്കൻ, തുടങ്ങിയവർ സംസാരിച്ചു. ദേശീയ എക്സിക്യൂട്ടീവ്, കോർകമ്മറ്റി, ഏരിയാകമ്മറ്റി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

a

You might also like

  • Straight Forward

Most Viewed