തണൽ - ബഹ്‌റൈൻ ചാപ്റ്റർ രക്തദാന സംഘടിപ്പിച്ചു

സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് തണൽ - ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. നജീബ് കടലായി, ശ്രീജിത്ത് കണ്ണൂർ, മുജീബ് മാഹി, മണിക്കുട്ടൻ, വി.പി. ഷംസുദീൻ, സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, മനോജ് വടകര, ഹംസ മേപ്പാടി എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി വിനീഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ കെ.ടി. ഹരീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. മജീദ് തണൽ, ഗംഗൻ തൃക്കരിപ്പൂർ, ലത്തീഫ് കൊയിലാണ്ടി, നൗഷാദ് മഞ്ഞപ്പാറ, എന്നിവർ ആശംസകൾ നേർന്നു. ഇബ്രാഹിം പുറക്കാട്ടിരി, ഹുസ്സൈൻ വയനാട്, ഷബീർ മാഹി, ജമാൽ കുറ്റിക്കാട്ടിൽ, റഫീഖ് നാദാപുരം, അഷ്‌കർ പൂഴിത്തല, റംഷാദ് മാഹി, ജയേഷ് വി.കെ, എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ോ