‘തണലാണ് പ്രവാചകൻ’; കാംപെയിൻ സംഘടിപ്പിക്കുന്നു

തണലാണ് പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ന് മുതൽ ഒക്ടോബർ 31 വരെ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ച് കൊണ്ട് വിപുലമായ പ്രചരണ കാംപെയിൻ സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങൾ സമൂഹത്തിലേയ്ക്ക് ശരിയായ രീതിയിൽ എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെയാണ് പരിപാടികൾ നടക്കുന്നത്. കാംപെയിന്റെ പ്രചണ ഉദ്ഘാടനം ഒക്ടോബർ ആറിന് വ്യാഴാഴ്ച്ച വൈകീട്ട് സെഗയയിലെ കെസിഎ ഹാളിൽ വെച്ച് നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപെയിൻ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. കാംപെയിൻ കാലയളിൽ സംവാദ സദസുകൾ, സെമിനാറുകൾ, ഗൃഹ സന്ദർശനങ്ങൾ, ടേബിൾ ടോക്ക്, വനിതകൾക്കും കൗമാരക്കാർക്കുമായുള്ള പരിപാടികൾ, കുടുംബസംഗമങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ, എക്സിബിഷൻ എന്നിവയാണ് ഉണ്ടാവുക.
ഇരുപ്പത്തിയഞ്ചായിരത്തോളം പേരെയാണ് കാംപെയിന്റെ ഭാഗമാക്കുന്നത് എന്നും, പതിനാറോളം പരിപാടികളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുക എന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്ന് കമ്മിറ്റികളാണ് പരിപാടികളെ ഏകോപിപ്പിക്കുന്നത്. ഒക്ടോബർ 30ന് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന സമാപനസമ്മേളനത്തോടെയാണ് കാംപെയിൻ അവസാനിക്കുന്നത്. ഇതോടൊപ്പം സർവമത സൗഹാർദ് സമ്മേളനവും അരങ്ങേറും. സിഞ്ചിലെ ഫ്രണ്ട്സ് ആസ്ഥാനത്ത് വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡണ്ടുമാരായ എംഎം സുബൈർ, ജമാൽ ഇരിങ്ങൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, കാംപെയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ദീൻ, കൺവീനർ ജാസിർ പിപി എന്നിവർ പങ്കെടുത്തു.
xhമ