മരംമുറിച്ച് പക്ഷികളെ കൊന്നൊടുക്കിയ സംഭവം; കരാർ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കുമെതിരെയും നടപടിയില്ലെന്ന് ആക്ഷേപം

ദേശീയ പാത വികസനത്തിന്‍റെ പേരിൽ മരംമുറിച്ച് പക്ഷികളെ കൊന്നൊടുക്കിയ സംഭവത്തിൽ കരാർ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കുമെതിരെയും നടപടിയില്ല. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇതരസംസ്ഥാനതൊഴിലാളികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
കരാർ കമ്പനിയായ കെഎന്‍ആർസിയുടെ സൂപ്പർവൈസറെ പ്രതിചേർത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ദേശീയ പാത വികസനത്തിന്‍റെ പേരിൽ റോഡരികിൽനിന്ന മരം മുറിച്ചുമാറ്റുന്നതിനിടെയാണ് മരത്തിൽ കൂടുകൂട്ടിയ പക്ഷികൾ ചത്തത്. മുട്ടയിട്ട് അടയിരുന്ന നൂറുകണക്കിനു പക്ഷികളും കുഞ്ഞുങ്ങളും ചത്ത സംഭവം ഏറെ ചർച്ചയായിരുന്നു.
ദേശീയപാതാ അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരെ അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്ന് സംഭവത്തിനു പിന്നാലെ വനംവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ഇവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
seryrd