ബഹ്‌റൈൻ നാഷണൽ എമർജൻസി അലേർട്ട് സിസ്റ്റം പരീക്ഷണം വിജയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ (National Emergency Alert System) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗം ജാഗ്രതാ നിർദ്ദേശങ്ങൾ എത്തിക്കുന്നതിനുള്ള ഈ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രി 9:30-നാണ് മൊബൈൽ ഫോണുകളിലും സ്മാർട്ട് ഉപകരണങ്ങളിലും പരീക്ഷണ സന്ദേശങ്ങൾ അയച്ചത്.

സിസ്റ്റം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ സന്ദേശങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും പരീക്ഷണത്തിലൂടെ ഉറപ്പാക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ഔദ്യോഗിക അറിയിപ്പുകൾ തടസ്സമില്ലാതെ ലഭിക്കുന്നതിനായി സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് മന്ത്രാലയം ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐഫോൺ ഉപയോഗിക്കുന്ന സ്വദേശികളും താമസക്കാരും തങ്ങളുടെ ഫോണുകളിലെ സോഫ്റ്റ്‌വെയർ വേർഷൻ കുറഞ്ഞത് പതിപ്പ് 26.2 (Version 26.2) ലേക്കെങ്കിലും അപ്‌ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അതേസമയം, ആൻഡ്രോയിഡ് (Android) അല്ലെങ്കിൽ ഹുവാവേ (Huawei) ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ മറ്റ് പ്രത്യേക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ സംവിധാനവുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

article-image

sfsfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed