ബഹ്‌റൈൻ തണൽ സൗത്ത് സോൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മനാമ: ബഹ്‌റൈൻ തണൽ സൗത്ത് സോണിന്റെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹിത്വത്തിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. സെഗായ ബി.എം.സി ഹാളിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ സമിതിക്ക് രൂപം നൽകിയത്. തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രക്ഷാധികാരി നിസാർ കൊല്ലം, സെന്റർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി മണിക്കുട്ടൻ ജി (പ്രസിഡന്റ്), ജേക്കബ് തേക്ക്തോട്, ഷാജി മുതല (വൈസ് പ്രസിഡന്റുമാർ), സുരേഷ് പുത്തൻവിളയിൽ (സെക്രട്ടറി), സിബി കുര്യൻ തോമസ്, മോബി കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറിമാർ), ഷമീർ സലിം കൊല്ലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ദീപക് തണൽ ചീഫ് കോർഡിനേറ്ററായും, സിബിൻ സലിം, സുഭാഷ് തോമസ് അങ്ങാടിക്കൽ എന്നിവർ നാട്ടിലെ യൂണിറ്റ് കോർഡിനേറ്റർമാരായും പ്രവർത്തിക്കും. നവാസ് കുണ്ടറ (കളക്ഷൻ കോർഡിനേറ്റർ), അനസ് റഹീം (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് പ്രധാന ചുമതലക്കാർ.

ജവാദ് വക്കം, ഇസ്മയിൽ, സക്കിർ, തോമസ് ഫിലിപ്പ്, രഞ്ജിത്ത് കുരുവിള, വിനീഷ്, സുമി ഷമീർ, ശ്രീജ ശ്രീധരൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും നിസാർ കൊല്ലം, നൗഷാദ് മഞ്ഞപ്പാറ, സയ്യിദ് ഹനീഫ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളാണ് സൗത്ത് സോണിന്റെ പരിധിയിൽ വരുന്നത്. തണലിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് മണിക്കുട്ടൻ (38899576), സുരേഷ് (36377837), ഷമീർ (66367260) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed