കവലാനി പ്രീമിയർ ലീഗ് (KPL) സീസൺ 1 ആവേശകരമായി സമാപിച്ചു; കിരീടം എംഇഎസ്‌സി ചാർജേഴ്സിന്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യാവസായിക ഉപകരണ വിതരണക്കാരായ കവലാനി ആൻഡ് സൺസ് (Kavalani & Sons) തങ്ങളുടെ ജീവനക്കാർക്കായി സംഘടിപ്പിച്ച കവലാനി പ്രീമിയർ ലീഗ് (KPL 2026 - Season 1) ക്രിക്കറ്റ് ടൂർണമെന്റ് ആവേശകരമായ ഫൈനലോടെ സമാപിച്ചു. ജീവനക്കാർക്കിടയിൽ ടീം വർക്കും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ആഭ്യന്തര കായിക മാമാങ്കത്തിൽ 'എംഇഎസ്‌സി ചാർജേഴ്സ്' (MESC Chargers) ചാമ്പ്യന്മാരായി.
കവലാനി ആൻഡ് സൺസിലെ ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് അണിനിരന്ന ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ജെമിനി ഗ്ലാഡിയേറ്റേഴ്സ്, ബിറ്റുമോഡ് ബൈസൺസ്, ഐനെറ്റ് സ്ട്രൈക്കേഴ്സ്, എംഇഎസ്‌സി ചാർജേഴ്സ്, സ്പാർട്ടൻ യുണൈറ്റഡ്, എക്ലിപ്സ് കിംഗ്സ് എന്നിവയായിരുന്നു പങ്കെടുപ്പുകാർ. വാശിയേറിയ ഫൈനലിൽ ഐനെറ്റ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് എംഇഎസ്‌സി ചാർജേഴ്സ് പ്രഥമ കെപിഎൽ കിരീടം സ്വന്തമാക്കിയത്.
കവലാനി ആൻഡ് സൺസ് മാനേജിംഗ് ഡയറക്ടർ മുകേഷ് തോലറാം ഗാന്ധി കവലാനി, ഡയറക്ടർമാരായ പ്രശാന്ത് രാജ് ഗാന്ധി, കമൽ ദേവ് ഗാന്ധി എന്നിവരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രസിഡന്റ് സാമി അലി വിജയികൾക്കുള്ള ട്രോഫി കൈമാറി.
ടൂർണമെന്റിനൊപ്പം സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരനായ രാജേഷ് കുമരനെ ആദരിച്ചത് ചടങ്ങിന് മാറ്റുകൂട്ടി. കവലാനി ആൻഡ് സൺസിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ അർപ്പണബോധത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ജീവനക്കാരുടെ മാനസികോല്ലാസത്തിനും മികച്ച തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുന്നതിനുമായി വരും വർഷങ്ങളിലും 'കെപിഎൽ' തുടർന്നും സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
sdfsdf


