ഗൾഫ് ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ മാസ്റ്റർ വൈഭവ് ദത്ത് ഒന്നാമനായി

ഗൾഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്പോപ് നർത്തകരെ ഉൾപ്പെടുത്തി ബഹ്‌റൈനിൽ നടന്ന ഗൾഫ് ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഓറ ആർട്സ് സെന്‍ററിലെ ഹിപ്പോപ് മാസ്റ്റർ വൈഭവ് ദത്ത് ഒന്നാമനായി. തത്സമയം നൽകുന്ന മ്യൂസിക്കിനനുസരിച്ച് ഡാൻസ് ചെയ്യണമെന്നതാണ് ഈ മത്സരത്തിലെ വ്യവസ്ഥ. മത്സരത്തിലെ ഏറ്റവും കുറഞ്ഞ പ്രായമുള്ള മത്സരാർഥി എന്ന സ്ഥാനവും വൈഭവ് സ്വന്തമാക്കി.
ഹിപ്പോപ് ഡാൻസിനൊപ്പം തന്നെ ഈ ചെറുപ്പക്കാരൻ മോഡലിങ് രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോ സംഘാടകനായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ് ദത്തിന് നിരവധി ശിഷ്യന്മാരുണ്ട്. ജ്യേഷ്ഠൻ വൈഷ്ണവ് ദത്തും അറിയപ്പെടുന്ന ഡാൻസറും മോഡലുമാണ്.
a