ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു; പദയാത്രയിൽ ശശി തരൂരും


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചു. പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് തുടക്കം കുറിച്ചത്. പദയാത്രയിൽ ശശി തരൂരും പങ്കെടുക്കുന്നുണ്ട്. 

വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേർന്നു.

പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.

 

You might also like

Most Viewed