ബഹ്റൈനിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന്


ബഹ്റൈനിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഉത്തര, ദക്ഷിണ, മുഹറഖ് ഗവർണറേറ്റ് പരിധികളിലെ മുനിസിപ്പാലികളിലേക്കുള്ള തെരഞ്ഞെടുപ്പും നവംബർ 12നുതന്നെ നടക്കും.

ഉപപ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മന്ത്രിസഭാ ഉത്തരവ് പുറപ്പെടുവിച്ചത്.മുനിസിപ്പൽ കൗൺസിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്കും ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. നവംബർ 12ന് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്. റീപോളിങ് ആവശ്യമായി വന്നാൽ നവംബർ 19ന് നടക്കും. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, നയതന്ത്രമിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 

article-image

a

You might also like

Most Viewed