ദീർഘകാല ഇടപാടുകാരെ ആദരിച്ച് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ

പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ച 2013 മുതൽ തുടർച്ചയായി ഇടപാടുകൾ നടത്തുന്നവരെ ആദരിച്ചു. ഇടപാടുകാരെ നേരിട്ട് സന്ദർശിച്ചാണ് സമ്മാനം നൽകിയാണ് ഇവരോടുള്ള ആദരവ് കമ്പനി പ്രകടിപ്പിച്ചത്. ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടെസിന്റെ സാന്നിദ്ധ്യത്തിലാണ് ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചത്.