കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ ബഹ്റൈനിൽ നിര്യാതനായി

ബഹ്‌റൈനിലെ പ്രമുഖ കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ഇന്ന് പുലർച്ചെ നെഞ്ചു വേദനയെ തുടർന്ന് സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ഇദ്ദേഹം അൽഫാത്തെ ഗ്രൂപ്പിൽ കാർഗോ ക്ലിയറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
കുടുംബം നാട്ടിലാണ്. മൃതദേഹം മറ്റു നടപടികൾക്കായി സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി
aa