ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ കനിവ്; നാട്ടിലേയ്ക്ക് വിമാനം കയറി തിരുവനന്തപുരം സ്വദേശി ചന്ദ്രൻ


പതിമൂന്ന് വർഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ നാട്ടിലേയ്ക്ക് യാത്ര തിരിച്ചതായി സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് അറിയിച്ചു. പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഇയാൾക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടന്നത്.

അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രനെ മുഹറഖിൽ നിന്നാണ് കണ്ടെത്തിയത്. 2009 ആഗസ്റ്റ് 18ന് ബഹ്റൈനിലെത്തിയ ഇയാൾ പിന്നീട് വിസ പുതുക്കാതെ ഇവിടെ അനധികൃതമായി കഴിയുകയായിരുന്നു.

ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച ഔട്ട് പാസ് ഉപയോഗിച്ച് നാട്ടിലേയ്ക്ക് യാത്ര ചെയ്ത ചന്ദ്രന്റെ എമിഗ്രേഷൻ സംബന്ധമായ ചിലവുകൾ  വേൾഡ് എൻആർഐ കൗൺസിലായിരുന്നു വഹിച്ചത്. ദേവ്ജി ഗ്രൂപ്പാണ് ഇദ്ദേഹത്തിനുള്ള യാത്രാ ടിക്കറ്റ് നൽകിയത്.

article-image

aa

You might also like

Most Viewed