കേരളീയ സമാജം സമ്മർക്യാമ്പ് സമാപിച്ചു


ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് വിവിധ കലാപരിപാടികളോടെ സമാപിച്ചു. കളിക്കളം 2022 എന്ന പേരിൽ നടന്ന സമ്മർക്യാമ്പിൽ 5 നും 15നും ഇടയ്ക്കു പ്രായമുള്ള 160 കുട്ടികൾ ആണ് പങ്കെടുത്തത്. ചിക്കൂസ്‌ കളിയരങ്ങിന്റെ  ഡയറക്ടറായ ചിക്കൂസ് ശിവനും പത്നി രാജേശ്വരി ശിവനുമാണ് ക്യാമ്പ് നയിച്ചത്. സമാപന ചടങ്ങിൽ വിവിധ നൃത്ത, സംഗീത പരിപാടികൾക്കൊപ്പം ചിക്കൂസ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച " തിരുവത്താഴം " എന്ന നാടകം ശ്രദ്ധേയമായി.

അഭിരാമി സഹരാജൻ, സാറ ഷാജൻ, മേഘ പ്രസന്നൻ, ഗോപിക കൃഷ്ണൻ, ദേവിക ബിജു എന്നിവരും സമാപനചടങ്ങിലെ കലാപരിപാടികൾക്ക് വേണ്ട സഹായങ്ങൾ നൽകി. മനോഹരൻ  പാവറട്ടി ജനറൽ കൺവീനർ, ഷീജ വീരമണി ക്യാമ്പ് കൺവീനർ, മായ ഉദയൻ, ബിനിത ജിയോ അസിസ്റ്റന്റ് കൺവീനർമാർ, ജയ രവികുമാർ, ഉഷ മുരളി, സിനി പോൾ, ലിൻഡ അരുൺ, ധന്യ അനീഷ്,അദ്ധ്യാപികമാർ എന്നിവരടങ്ങിയ ടീമാണ് ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചത്. 

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed