ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി


ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസനുമായി ചർച്ച നടത്തി.ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന് താൽപര്യമുള്ളതായി മന്ത്രി പറഞ്ഞു. നിലവിൽ ആരോഗ്യ മേഖലയിൽ വിവിധ രംഗങ്ങളിലുള്ള സഹകരണം ആശാവഹമാണെന്ന് വിലയിരുത്തുകയും കൂടുതൽ രംഗങ്ങളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.   പ്രവാസി ഇന്ത്യക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച ആരോഗ്യ പരിരക്ഷക്ക് അംബാസഡർ മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.കൂടിക്കാഴ്ചയിൽ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഉം സന്നിഹിതനായിരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed