കെഎംസിസി സമൂഹ രക്തദാനക്യാമ്പ് ജൂലൈ 29ന് നടക്കും


ബഹ്റൈൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജീവസ്പർശം ശിഹാബ് തങ്ങൾ സ്മാരക 37ാമത് സമൂഹ രക്തദാനക്യാമ്പ് ജൂലൈ 29ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 2009ൽ ആരംഭിച്ച ജീവസ്പർശം ക്യാമ്പ് വഴി ഇതുവരെയായി 5600 ലധികം പേരാണ് രക്തദാനത്തിൽ പങ്കാളികളായത്. അടിയന്തരഘട്ടങ്ങൾക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയും, മൊബൈൽ ആപ്ലിക്കേഷനും കെഎംസിസി തയ്യാറാക്കിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39841984 അല്ലെങ്കിൽ 39464958 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ക്യാമ്പിനെ പറ്റി വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഷാഫി പറകട്ട, എ പി ഫൈസൽ, സെഞ്ച് എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ജോയൽ ഫെർണാണ്ടെസ്, ഗഫൂർ കൈപ്പമംഗലം, റസാഖ് മൂഴിക്കൽ, അഷ്റഫ് കാട്ടിൽപീടിക, റഫീക് തോട്ടകര എന്നിവർ പങ്കെടുത്തു.

You might also like

Most Viewed