ഐസിആർഎഫ് ബഹ്റൈൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സഹകരിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 29ന് വെള്ളിയാഴ്ച്ച വൈകീട്ട് 7.30 മുതൽ 8.30 വരെ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയും, എൽഎംആർഎ പരാതി പരിഹാര സെൽ ഡയറക്ടർ ഷെറീൻ ഖലീൽ അൽ സാതി വിശിഷ്ടാതിഥിയുമായിരിക്കും.  തൊഴിൽ സംബന്ധമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എൽഎംആർഎ പ്രതിനിധി ബോധവത്കരണ പരിപാടിയിലൂടെ മറുപടി നൽകുമെന്ന് ഐസിആർഎഫ് അധികൃതർ അറിയിച്ചു. 

You might also like

Most Viewed