എൽഎംആർഎ സിഇഒ ബഹ്റൈൻ തൊഴിൽമന്ത്രിയെ കണ്ടു

ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് നൗഫ് അബ്ദുറഹ്മാൻ ജംഷീറുമായി ബഹ്റൈൻ തൊഴിൽകാര്യമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ കൂടികാഴ്ച്ച നടത്തി. വിവിധ തൊഴിൽ മേഖലകളിൽ കഴിവുള്ളവർക്ക് മികച്ച അവസരങ്ങൾ നൽകുവാനും, മത്സരാധിഷ്ടിത സംവിധാനം തുടരുന്നതിനുമുള്ള സംവിധാനങ്ങൾ തുടരേണ്ടതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. തൊഴിൽമന്ത്രാലയവും എൽഎംആർഎയും തമ്മിലുള്ള സഹകരണം വരുംദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.