ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ബഹ്റൈനിൽ ഒന്നാം പെരുന്നാൾ ദിനം അരങ്ങേറും


എച്ച്.എസ്.കെ കൂട്ടായ്മ സ്റ്റാർവിഷൻ മീഡിയയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലൈ ഒമ്പതിന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ.എസ്. രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാഴ്സ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാപ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും. മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദീനാർ, മൂന്ന് ദീനാർ നിരക്കുകളിലാണ്. വാർത്തസമ്മേളനത്തിൽ എച്ച്.എസ്.കെ ചെയർമാൻ അബ്ദുൽ അൻസാരി, പ്രസിഡന്‍റ് ഹാരിസ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ,സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ,  മനോജ് മയ്യന്നൂർ, പ്രസന്നൻ എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed