പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം സംഘടിപ്പിച്ചു

പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. ദൈനം ദിന ജീവിതത്തിതിൽ എളുപ്പമായി ചെയ്യാവുന്ന ആസനങ്ങളെ കുറിച്ചും, പ്രാണായാമയെ കുറിച്ചും സെർട്ടിഫൈഡ് യോഗാ പരിശീലകയായ ജസീല മുജീബ് വിശദീകരിച്ച പരിപാടിയിൽ ലോഫ്റ്റർ യോഗ പരിശീലകൻ കെ എം തോമസ് ചിരി യോഗയെ കുറിച്ചുള്ള പ്രാക്ടിക്കൽ സെഷൻ നയിച്ചു. പിജിഎഫ് ചെയർമാൻ ഡോ. ജോൺ പനക്കൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ കെ സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിശ്വനാഥൻ ഭാസ്കരൻ സ്വാഗതം പറഞ്ഞു.