ചങ്ങമ്പുഴ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു


ബഹ്റൈൻ പ്രതിഭ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  ചങ്ങമ്പുഴ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ അശ്വതി ഹരീഷ് ചങ്ങമ്പുഴ അനുസ്മരണം നടത്തി. പ്രതിഭ പ്രസിഡന്റ് അഡ്വ:ജോയ് വെട്ടിയാടൻ, ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, രക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ, സുധി പുത്തൻവേലിക്കര എന്നിവർ ആശംകൾ നേർന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച കഥാരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്ത ചടങ്ങിൽ പ്രതിഭ ജീവകാരുണ്യ പ്രവർത്തങ്ങൾക്കുള്ള സാന്ത്വനം ഫണ്ടിലേക്ക് സാഹിത്യവേദി സമാഹരിച്ച തുക കൺവീനർ ശ്രീജാ ദാസ്  സെക്രട്ടറി പ്രദീപ് പത്തേരിക്ക്  കൈമാറി 

You might also like

  • Straight Forward

Most Viewed