ഇവാനെ സഹായിക്കാന്‍ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി

പേശികളുടെ ശക്തി നശിക്കുന്ന സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച ഇവാൻ എന്ന രണ്ട് വയസ് പ്രായമുള്ള ബാലനെ സഹായിക്കാനായി കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ചികിൽസാ സഹായ കമ്മിറ്റിക്ക് രൂപം നൽകി. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും ഏക മകനാണ് മുഹമ്മദ് ഇവാൻ. തുടർചികിത്സക്ക് വേണ്ട പതിനെട്ട് കോടി രൂപയുടെ സഹാഹരണത്തിനായി നാട്ടുകാർ ചേർന്നു ഉണ്ടാക്കിയിരിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ചാണ് ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തിക്കുക. കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കെഎംസിസി സംസ്ഥാന സെക്രെട്ടറി ഷാജഹാൻ പരപ്പൻപൊയിൽ ഉദ്‌ഘാടനം ചെയ്തു. സഹായ കമ്മിറ്റി യോഗത്തിൽ ജില്ലാ ആക്ടിങ് ജനറൽ സെക്രെട്ടറി മുഹമ്മദ് ഷാഫി വേളം സ്വാഗതവും സെക്രെട്ടറി മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു