പ്രൈമിനിസ്റ്റർ ജേണലിസം അവാർഡുകൾ വിതരണം ചെയ്തു


മാധ്യമങ്ങൾ രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും നൽകിവരുന്ന സംഭാവനകൾ വലുതാണെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രസ്താവിച്ചു. ഇന്ന് രാവിലെ മനാമ ഫോർ സീസൺ ഹൊട്ടലിൽ വെച്ച് നടന്ന മികച്ച മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ ആറാമത്തെ വർഷമാണ് പ്രൈമിനിസ്റ്റർ ജേണലിസം അവാർഡുകൾ നൽകിയത്. ബഹ്റൈൻ മന്ത്രിസഭാ അംഗങ്ങൾ, ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ, മാധ്യമപ്രതിനിധികൾ എന്നിവരടങ്ങുന്ന വലിയൊരു സദസാണ് പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തത്. അൽ ബിലാദ് പത്രത്തിലെ യാസ്മിൻ ഖലാഫ്, അലാവി അൽ മൗസവി, അൽ അയാം പത്രത്തിലെ സാറാ നജീബ്, ഹുസൈൻ സബ്ത്, അക്ബർ അൽ ഖലീജ് പത്രത്തിലെ ഫോട്ടോഗ്രാഫറായ അബ്ദുൽ അമീർ അൽ സലത്നെ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. ഇൻഫർമേഷൻ മന്ത്രി ഡോ റമസാൻ ബിൻ അബ്ദുള്ള അൽ നുയമിയും, മുൻ ഇൻഫർമേഷൻ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈഹിയു എന്നിവർ ചേർന്നാണ് വിജയികൾക്ക് പുരസ്കാരങ്ങൾ കൈമാറിയത്.

You might also like

  • Straight Forward

Most Viewed