ഐസിആർഎഫ് സമ്മർഫെസ്റ്റ് 2022 സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി സമ്മർ ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 300 ഓളം തൊഴിലാളികൾ പങ്കെടുത്തു. നിരവധി  കായിക പരിപാടികൾ   ആഘോഷത്തിന്റെ ഭാഗമായി നടത്തി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പങ്കെടുത്തവർക്കുള്ള ഭക്ഷണവും ഗിഫ്റ്റ് ഹാമ്പറുകളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ  ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി - പങ്കജ് നല്ലൂർ,  അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഇവന്റ് കൺവീനർ ക്ലിഫോർഡ് കൊറിയ, ജോയിന്റ് കൺവീനർമാരായ ചെമ്പൻ  ജലാൽ, ജവാദ് പാഷ കൂടാതെ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ കോളെങ്ങാടൻ എന്നിവർ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed