ഐസിആർഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ ഇടയിൽ ആരോഗ്യബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി അസ്കറിലെ  അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൻപതോളം   തൊഴിലാളികളുടെ രക്ത സാംപിൾ എടുത്ത് പരിശോധിച്ച്  മെഡിക്കൽ പരിശോധനകൾക്  വിധേയരാക്കിയ ക്യാമ്പിൽ   ഡോക്ടർമാരുടെ  കൺസൾട്ടേഷനും സൗജന്യമായി നൽകി.  ഒരു വർഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്.   ഇതുവരെയായി 1200  ഓളം തൊഴിലാളികളാണ് ക്യാമ്പിന്റെ ഭാഗമായത്.  

 

article-image

ഐസിആർഎഫ്  ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ,  വൈസ് ചെയർമാൻ അഡ്വ വി കെ തോമസ് , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഈ   മാസത്തെ കോർഡിനേറ്റർ  കാശി വിശ്വനാഥ് , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത് , സുരേഷ് ബാബു , ആർ ചിന്നസ്വാമി, ദീപ്‌ ഷിക സരോഗി,  ജവാദ് പാഷ, ശിവ  കുമാർ, ഹരി, എന്നിവരെ  കൂടാതെ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അനസ് , ഡോക്ടർ ജാൻ മുഹമ്മദ്, സിജു മോൻ , ഹാർഡി , ഷബീർ , ബിനു എന്നിവർ  പങ്കെടുത്തു.  പങ്കെടുത്തവർക്ക് ഭക്ഷണ പൊതികളും ,  ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.  മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്ക്  32228424 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed