ബഹ്റൈനിൽ 557 പേരിൽ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു


ബഹ്റൈനിൽ ഇന്നലെ 557 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 6277 ആയി. അതേസമയം 773 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 547812 ആയി. നിലവിൽ 24 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 4 പേരുടെ നില ഗുരതരമാണ്. 1471 പേർക്കാണ് കോവിഡ് കാരണം ബഹ്റൈനിൽ ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ 3901 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. ആകെ ജനസംഖ്യയിൽ 12,33,370 പേർ ആദ്യ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 9,75,460 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.

You might also like

Most Viewed