പിജിഎഫ് ലേഡീസ് വിങ്ങ് സെമിനാർ സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറം ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധ്യവയസിനെ എങ്ങിനെ ഫലപ്രദമായി നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. മാഹൂസിലെ പിജിസി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബിജു തോമസാണ് സെമിനാർ നയിച്ചത്. അമ്പതിലധികം പേർ പങ്കെടുത്ത സെമിനാറിൽ ലേഡീസ് ക്ലബ്ബ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കേറ്റുകളും സമ്മാനിച്ചു. പിജിഎഫ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, ലേഡീസ് ക്ലബ്ബ് പ്രസിഡണ്ട് രശ്മി എസ് നായർ തുടങ്ങിയവരും ആശംസകൾ നേർന്നു. മുഹ്സിന മുജീബ് അവതാരികയായ പരിപാടിയിൽ ബിനു ബിജു നന്ദി രേഖപ്പെടുത്തി. രഗിത ജോഷി, ഷീജ പ്രേം കുമാർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed