ട്രാവൽ സൂഖിന്റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ പ്രവർത്തനം ആരംഭിച്ചു
ബഹ്റൈനിൽ യാത്രാസംബന്ധമായ സേവനങ്ങൾ നൽകി വരുന്ന ട്രാവൽ സൂഖിന്റെ പുതിയ ബ്രാഞ്ച്- ബുദൈയ്യയിൽ പ്രവർത്തനം ആരംഭിച്ചു.പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സിഇഒ ഡോ. നാസ്സർ അലി ഖയേദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ എൻ.ഇ.സി എക്സ്ചേഞ്ചിന്റെയും ട്രാവൽ സൂഖിന്റെയും ഉടമ ഫൗദ് നാനു, എൻ.ഇ.സി ഡിജിറ്റൽ ഡയറക്ടർ ബിജു ജക്കോബ്, മറ്റ് സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു.ട്രാവൽ സൂഖിന്റെ ബഹ്‌റൈനിലെ രണ്ടാമത്തെ ബ്രാഞ്ചാണ് ബുദ്ദയ്യയിൽ പ്രവർത്തനം ആരംഭിച്ചത്. ബാബ് അൽ ബഹ്റൈനിൽ ഹെഡ് ഓഫീസും ഓൺലൈൻ വഴി എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിൽ ട്രാവൽ സൂഖിനുണ്ട്. കൂടുതൽ വിവരങ്ങൾ ട്രാവൽ സൂഖിന്റെ www.travelsouq.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ 3 വർഷമായി ട്രാവൽ സൂഖ് ബഹ്റൈനിൽ സേവനം നടത്തി വരുന്നു.

