ബഹ്റൈനിലെ പബ്ലിക് പാർക്ക്, വാക്ക് വേ, എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും


ബഹ്റൈനിലെ പബ്ലിക് പാർക്ക്, വാക്ക് വേ, ഗാർഡനുകൾ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ. പൊതുമുതലുകൾ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കം. പാർലമെന്റ് പബ്ലിക് അഫയേഴ്സ് വിഭാഗവും നഗരാസൂത്രണ വികസന മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും ഹൗസിംഗ് മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷം അവസാനത്തോടെ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. വലിയ തുക മുടക്കി സ്ഥാപിച്ചിരിക്കുന്ന പബ്ലിക് പാർക്കുകളിലെ കുട്ടികളുടെ കളിക്കാനുള്ള ഉപകരണങ്ങളും, പബ്ലിക് ടോയിലറ്റുകളിൽ നിന്നുള്ള ഉപകരണങ്ങളുമാണ് പലരും തകർക്കുന്നതും മോഷ്ടിച്ചു കൊണ്ട് പോകുന്നതെന്നും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ കഴിയുമെന്നും കമ്മിറ്റി ചെയർമാൻ ഖാലിദ് ബു ഓങ്ക് പറഞ്ഞു. സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നതിനും നന്നാക്കുന്നതിനുമായി വലിയ തുക ചെലവായിട്ടുണ്ടെന്നും സിസിടിവി ക്യാമറകൽ സ്ഥാപിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും, കൂടാതെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വഴി പോലീസിനും പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ബദർ അൽ തമിമി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed