അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ ബഹ്റൈനിലെ പുതിയ ഷോറൂം സിത്രയിൽ പ്രവർത്തനമാരംഭിച്ചു
40 വർഷമായി ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.സി.സിയിലെ പ്രമുഖ സ്പെയർപാർട്സ് കമ്പനിയായ അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ ബഹ്റൈനിലെ പുതിയ ഷോറൂം സിത്രയിൽ പ്രവർത്തനമാരംഭിച്ചു. സ്പോൺസർ മുഹമ്മദ് അൽലാഊസ് ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈനിലെ എട്ടാമത്തെയും ജി.സി.സിയിൽ 25ാമത്തെയും ഷോറൂമാണ് സിത്ര പെട്രോൾ സ്റ്റേഷന് സമീപത്തായി പ്രവർത്തനമാരംഭിച്ചത്. വിശാലമായ ഷോറൂമിൽ വ്യത്യസ്ത ഓട്ടോമൊബൈൽ കമ്പനികളുടെ വിപുലമായ സ്പെയർ പാർട്സ് ശേഖരം ലഭ്യമാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ടൊയോട്ട, മസ്ദ, നിസാൻ, മിത്സുബിഷി, ഹോണ്ട, ഇസുസു, ഹ്യുണ്ടായി, കിയ എന്നീ കമ്പനികളുടെ അംഗീകൃത വിതരണക്കാർ കൂടിയാണ് അമാനി ടി.വി.ആർ ഗ്രൂപ്. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ടി.വി. രാജൻ, അജിത രാജൻ, വൈസ് ചെയർപേഴ്സൻ രഞ്ജിനി ലാൽ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, ഒമാൻ എം.ഡി രതീഷ് രാജൻ, ബഹ്റൈൻ ഫൈനാൻസ് ആൻഡ് അഡ്മിൻ മാനേജർ ജോളി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

