കാറോട്ട മത്സരമായ ഫോർമുല വൺ ഗ്രാന്റ് പ്രിക്സിന്റെ കരാർ പുതുക്കി ബഹ്റൈൻ


ലോക പ്രശസ്ത കാറോട്ട മത്സരമായ ഫോർമുല വൺ ഗ്രാന്റ് പ്രിക്സിന്റെ കരാർ പുതുക്കി ബഹ്റൈൻ. പുതുക്കിയ കരാർ പ്രകാരം 2036 വരെ ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയാകും. ഇതു സംബന്ധിച്ച കരാറിൽ ഫോർമുല വൺ സംഘാടകരും ബഹ്റൈൻ അധികൃതരും ഒപ്പുവച്ചു. നിലവിലെ കരാർ വ്യവസ്ഥ 2026 ൽ അവസാനിക്കും. പുതുക്കിയ കരാർ നിലവിൽ വന്നതോടെ വരുന്ന പതിനഞ്ചു വർഷത്തോളം ബഹ്റൈൻ ഈ രംഗത്ത് തന്നെ ഉണ്ടാകും.
2004 മുതൽ സാഖീറിൽ നടക്കുന്ന ഫോർമുല വൺ മത്സരങ്ങൾക്ക് സ്പോർട്സ് പ്രേമികൾക്ക് ഇടയിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കോവിഡ് ബാധിച്ചതിനടയിലും കഴിഞ്ഞ വർഷം രണ്ടു ഫോർമുല വൺ മത്സരങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച് ഇവിടെ നടത്തിയിരുന്നു. ഈ വർഷം ഫോർമുല വൺ തുടക്ക മത്സരവും മാർച്ച് 18 മുതൽ 20 വരെ ബഹ്റൈനിൽ തന്നെയാണ് നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് ഫോർമുല വൺ മത്സരം നൽകുന്നത്

You might also like

Most Viewed