കെ.സി.എ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു

കെ.സി.എ ക്വിസ് ഗ്രാന്റ് മാസ്റ്റേർസ് ഇന്റർ നാഷ്ണലിന്റെ ജൂനിയർ, സീനിയർ കാറ്റഗറിയിലുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു. ജൂനിയേർസിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു. ജൂനിയേർസിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള ആദിത്യ ശരത് ചന്ദ് മേനോനും , ബാല ശ്രീവാസ്തവ യീരാമിലും സൗദിയിൽ നിന്നുള്ള പ്രജ്ന രാജേഷ് പിള്ളയും വിജയികളായി. സീനിയേർസിന്റെ രണ്ടാമത്തെ ക്വാർട്ടർ, ഫൈനൽ മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള കാർത്തികേയനും, അനുജ എലിസബത്ത് ജേക്കബും വിജയികളായി. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾ നേരിട്ട് സെമിഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി.