രണ്ട് ദിവസം കൊണ്ട് 1639 കുട്ടികൾക്ക് ഫൈസർ ബയോൺടെക്ക് വാക്സിൻ നൽകി ബഹ്റൈൻ

അഞ്ച് വയസിനും പതിനൊന്ന് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഫൈസർ ബയോൺടെക്ക് വാക്സിൻ തീരുമാനിച്ചതോടെ നിരവധി കുട്ടികളാണ് ഇത് സ്വീകരിക്കാനായി എത്തുന്നതെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫൈസർ വാക്സിനേഷൻ സ്വീകരിച്ചത് അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 1639 കുട്ടികളാണ്. ബിഅവേർ ആപ്ലിക്കേഷനിലൂടെയും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ ആണ് പേര് വാക്സിനേഷനായി പേര് റെജിസ്റ്റർ ചെയ്യേണ്ടത്.
സിത്ര മാളിലെ വാക്സിനേഷൻ സെന്ററിൽ നിന്നാണ് കുട്ടികൾക്ക് നേരത്തേ നൽകുന്ന സമയക്രമം അനുസരിച്ച് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. വാക്സിനേഷൻ എടുക്കാൻ ചെല്ലുന്ന നേരത്ത് കുട്ടിയുടെ കൂടെ രക്ഷിതാവും ഉണ്ടാകേണ്ടതാണ്. കൂടുതൽ രക്ഷിതാക്കൾ കുട്ടികൾക്ക് വാക്സിനേഷൻ നൽകാനായി മുമ്പോട്ട് വരുമെന്ന പ്രതീക്ഷയാണ് ആരോഗ്യമന്ത്രാലയം പങ്ക് വെച്ചത്.