പതിനാലുകാരിയെ കാണാതായ സംഭവം - 31 കാരനായ യുവാവ് അറസ്റ്റിൽ


പതിനാലുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സ്വദേശിയായ 31 വയസുള്ള യുവാവിനെ സതേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയ അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കാണാതായ പെൺകുട്ടിയെ ഇന്ന് പുലർച്ചയോടെയാണ് ബുദ്ധയ പോലീസ് കണ്ടെത്തിയത്. പെൺകുട്ടി സുരക്ഷിതയാണെന്നും രക്ഷിതാക്കളെ ഏൽപ്പിച്ചുവെന്നും പോലീസ് നേരത്തേ അറിയിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നിയമവിരുദ്ധമായി ഒളിപ്പിച്ചുവെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ വ്യക്തിയെ പബ്ലിക്ക് പ്രൊസിക്യൂഷനിൽ ഹാജരാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed