കോവിഡ് രോഗമുക്തി വർദ്ധിച്ച് ബഹ്റൈൻ


ബഹ്റൈനിൽ പ്രതിദിന കോവിഡ് രോഗമുക്തി നിരക്ക് വർദ്ധിച്ചു തുടങ്ങി. ഇന്നലെ 1182 പേരാണ് രോഗമുക്തി നേടിയത്. അതേസമയം ഇന്നലെ പുതുതായി 2241 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17415 ആയി. 29 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. ഇതുവരെയായി 12,09,456 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,86,954 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,03,312 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed