മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ പ്രവാസികളുടെ ഭാര്യമാരും കാമുകന്മാരും പിടിയിൽ


മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പിടിയിൽ‍. പള്ളിക്കൽ‍ കെ.കെ. കോണം ഹിബാ മൻസിലിൽ‍ ജീമ (29), ഇളമാട് ചെറുവക്കൽ‍ വെള്ളാവൂർ‍ നാസിയ മൻസിലിൽ‍ നാസിയ (28), വർ‍ക്കല രഘുനാഥപുരം ബി.എസ്. മൻസിലിൽ‍ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ‍ മുഴങ്ങോട് മീനത്തേതിൽ‍ വീട്ടിൽ‍ റിയാസ് (34) എന്നിവരാണ് പിടിയിലായത്. 2021ഡിസംബർ‍ 26ന് രാത്രി ഒന്പതോടെയാണ് ഇവർ‍ ഒളിച്ചോടിയത്. നാസിയ അഞ്ച് വയസുള്ള കുട്ടിയെയും ജീമ ഒന്നര, നാല്, പന്ത്രണ്ട് വയസുള്ള കുട്ടികളെയും ഉപേക്ഷിച്ചാണ് മുങ്ങിയത്. ഇരുവരുടെയും ഭർ‍ത്താക്കന്മാർ‍ വിദേശത്താണ്. ഭർ‍ത്താക്കന്മാർ‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പൊലീസ് പറഞ്ഞു. ഷൈൻ‍ ഇതുവരെ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട്.

അടുത്തിടെ പോത്തൻകോട്ടുവച്ച്‌ അച്ഛനെയും മകളെയും റോഡിൽ‍ തടഞ്ഞുനിറുത്തി മർ‍ദ്ദിച്ച കേസിലെ മൂന്ന് പ്രതികളെയും സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു. ഷൈനിനെതിരെ എഴുകോൺ, ഏനാത്ത് േസ്റ്റഷനുകളിലും റിയാസിനെതിരെ കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, ചവറ, ശൂരനാട്, പോത്തന്‍കോട് േസ്റ്റഷനുകളിലും നിരവധി കേസുകൾ‍ നിലവിലുണ്ട്. കാമുകിമാരോടൊപ്പം ഇവർ‍ ബാംഗ്ലൂർ‍, മൈസൂർ‍, ഊട്ടി, കോയന്പത്തൂർ‍, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളിൽ‍ സഞ്ചരിച്ചതായി കണ്ടെത്തി. ചെലവിനുള്ള 50,000 രൂപ സ്ത്രീകൾ‍ അയൽ‍വാസികളിൽ‍ നിന്നാണ് കടംവാങ്ങിയത്. അമ്മമാരെ കാണാതായശേഷം കൊച്ചുകുട്ടികൾ‍ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്‌തിരുന്നില്ല.

പള്ളിക്കൽ‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുറ്റാലത്തുള്ള റിസോർ‍ട്ടിൽ‍ നിന്നാണ് നാലുപേരെയും പിടികൂടിയത്. ജീമയെയും നാസിയയെയും കണ്ടുപിടിക്കാനായി ഇരുവരുടെയും ബന്ധുക്കളിൽ‍ നിന്ന് ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. കുറ്റാലത്ത് നിന്ന് ഇവർ‍ സഞ്ചരിക്കാൻ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രായപൂർ‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ‍ ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed