സീരിയൽ നായകനെ പോലെ ഭർത്താവ് പ്രണയിക്കുന്നില്ല ; ബഹ്റൈൻ സ്വദേശിനി വിവാഹമോചന ആവശ്യവുമായി കോടതിയിൽ


തുർക്കിഷ് സീരിയലുകളോടുള്ള ആസക്തി വിവാഹമോചനത്തിലേയ്ക്ക് നയിക്കുന്നതായി റിപ്പോർട്ട്. തുർക്കിയിൽ നിന്ന് നിർമ്മിക്കുന്ന ടെലിവിഷൻ സീരിയലുകളിലെ നായകനെ പോലെ പ്രണയിക്കാൻ ഭർത്താവിന് സാധിക്കുന്നില്ലെന്നും ഇത് കാരണം വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ബഹ്റൈനി സ്വദേശിയായ സ്ത്രീ കോടതിയെ സമീപിച്ചു. അഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ഇങ്ങിനെയൊരു ആവശ്യവുമായി ഭാര്യ രംഗത്തെത്തിയത്.

ഭർത്താവിന് തന്നോട് പ്രണയമില്ലെന്നും, അടുത്തിടെ പെയ്ത മഴയെ തുടർന്ന് പുറത്ത് ഒന്നിച്ച് നടക്കാനും, ചുംബിക്കാനും ആവശ്യപ്പെട്ടപ്പോൾ അതിനും ഭർത്താവ് തയ്യാറായില്ലെന്നാണ് പരാതിക്കാരി കോടതിയെ ബോധിപ്പിച്ചതെന്ന് വക്കീലായ താഖി ഹുസൈൻ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed