ബഹ്റൈനിൽ ഇന്നലെ 1787 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

ബഹ്റൈനിൽ ഇന്നലെ 1787 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 13489 ആയി. 27 പേരാണ് ആശുപത്രിയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. 611 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,81,367 ആയി. ഇതുവരെയായി 12,08,214 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,84,839 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 8,92,350 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാപരിശോധനകൾ തുടരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.