ബി.കെ.എസ് നാടകോത്സവം ജനുവരി 11ന് ആരംഭിക്കും


ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതൽ 19 വരെ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ഒൻപത് രാത്രികളിലായി ഒൻപത് നാടകങ്ങളാണ് നാടകപ്രേമികളുടെ മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

article-image

ജനവരി 11ന് ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക് ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്യുന്ന "ദി ലാസ്‌റ് സല്യൂട്ട് " എന്ന നാടകമാണ് അരങ്ങേറുക. രണ്ടാമത്തെ ദിവസമായ ജനവരി 12ന് ജയൻ മേലേത്ത് എഴുതി സംവിധാനം ചെയ്ത 'അനർഘ നിമിഷങ്ങൾ' എന്ന നാടകം അരങ്ങിലെത്തും. പിന്നീടുള്ള ദിവസങ്ങളിൽ പ്രജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന 'ഉമ്മീദ്', ദീപ ജയചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ദ്രാവിഡപ്പെണ്ണ്', കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം ചെയുന്ന 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ', ബോണി ജോസ് എഴുതി സംവിധാനം ചെയ്യുന്ന കൂട്ട്, ശ്രീജിത്ത് പറശ്ശിനി സംവിധാനം ചെയ്യുന്ന 'അനാമികളുടെ വിലാപം', ഷാഗിത്ത് രമേശ് സംവിധാനം ചെയ്യുന്ന 'ഐ സീ യു', ഹരീഷ് മേനോൻ്റെ സംവിധാനത്തിൽ 'അൽ അഖിറ' എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമാണ് നാടകം കാണാനുള്ള പ്രവേശനം അനുവദിക്കുക.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ വിനോത് അളിയത്തുമായി 3378 2001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed