കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി


ബഹ്‌റൈൻ ദേശീയ ദിനാഘോഷ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് നടത്തി. നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പ് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.

article-image

ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, സാമൂഹികപ്രവർത്തകരായ നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സി.കെ. രാജീവൻ, ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, പ്രവാസി ലീഗൽ സെൽ കോഓഡിനേറ്റർ അമൽദേവ്, കെ.ജെ.പി.എ ചീഫ് കോഓഡിനേറ്റർ മനോജ്‌ മയ്യന്നൂർ, രാജീവ്‌ തുറയൂർ, എം.സി. പവിത്രൻ, സത്യൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, സത്യൻ കാവിൽ, ഷാനവാസ്‌, ബിനിൽ, ജ്യോജീഷ്, അസീസ് കൊടുവള്ളി, രാജേഷ്, വിനോദ് അരൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സുബീഷ് മടപ്പള്ളി, റംഷാദ്, സുധി, വിജയൻ കരുമല, കാത്തു സച്ചിൻദേവ്, ഉപർണ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ സലീം ചിങ്ങപുരം നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed