ബഹ്റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു


ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 2022 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡഡണ്ടുമായ റവ. ഫാ ബിജു ഫിലിപ്പോസ് അധ്യക്ഷനായ ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രസനാധിപനും, കോട്ടയം സഹായ മെത്രാപൊലീത്തായുമായ ഡോ യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.

ഇടവക സഹവികാരിയും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്റുമായ റവ ഫാ കുര്യൻ ബേബി, ഇടവക ട്രസ്റ്റീ  സാമുവേൽ പൗലോസ്, ഇടവക സെക്രട്ടറി ബെന്നി വർക്കി, ബ്രദർ ജീവൻ ജോർജ്ജ്, ഇടവകയിലെ ഇതര അധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സജിനി ക്രിസ്റ്റിയുടെ വേദവായനയോടെ ആരംഭിച്ച യോഗത്തിൽ യുവജന പ്രസ്ഥാനം ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വർഗ്ഗീസ് സ്വാഗതം പറഞ്ഞു. യുവജന പ്രസ്ഥാനം ആക്ടിങ് സെക്രട്ടറി ജിനു ചെറിയാൻ 2022ലെ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.  യുവജന പ്രസ്ഥാനം ട്രെഷറർ ഷിജു സി ജോർജ്ജ് നന്ദി രേഖപ്പെടുത്തി. 

You might also like

Most Viewed