കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ), അൽഹിലാൽ ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ സെൻ്റർ മനാമ സെൻട്രൽ ബ്രാഞ്ചുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിൽ നടന്ന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് ആക്റ്റിംഗ് പ്രസിഡണ്ട് ഷാജി പുതുക്കുടി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം ആശംസിച്ചു.

article-image

മുന്നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ രക്തപരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ക്യാമ്പിന്റെ ഭാഗമായി അടുത്ത പത്ത് ദിവസങ്ങളിൽ ഡോക്ടർമാരുടെ സേവനവും പങ്കെടുത്തവർക്ക് സൗജന്യമായിരിക്കും. ചടങ്ങിൽ സീനിയർ കൺസൾട്ടൻ്റ് ഡോ. അമർജിത്ത് കൗർ സന്തു, ദി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗോപിനാഥ മേനോൻ, ഫ്രാൻസിസ് കൈതാരത്ത്, ട്രഷറർ സുജിത്ത് സോമൻ, കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി സലീം, ജമാൽ കുറ്റിക്കാട്ടിൽ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, അൽ ഹിലാൽ പ്രതിനിധി കിഷോർ എന്നിവർ ആശംസകൾ നേർന്നു.

article-image

കെ.പി.എഫ് ചാരിറ്റി വിങ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്. സംഗീത റോഷിൽ പരിപാടികൾ നിയന്ത്രിക്കുകയും ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളി കുളങ്ങര നന്ദി അറിയിക്കുകയും ചെയ്തു.

article-image

gfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed