ഇരുപതാം വാർഷികത്തിന്റെ നിറവിൽ പാക്ട്; വാർഷിക പൊതുയോഗം നടന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതുയോഗം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സംഘടനയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 2026-ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിക്കുകയും 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് സജിത സതീഷ് വനിതാ വിങ്ങിന്റെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മൂർത്തി നൂറണി ഓഡിറ്റ് റിപ്പോർട്ടും സമർപ്പിച്ചു. പ്രിയ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പാക്ട് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ലോഗോ, ടാഗ് ലൈൻ, കവിത രചന മത്സരങ്ങളിലെ വിജയികളെ യോഗത്തിൽ ആദരിച്ചു. കൂടാതെ, പാക്ട് അംഗം ഭാരതി ജയ്ദീപിന്റെ മാതാവിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന അംഗങ്ങളുടെ പിന്തുണയെ യോഗം അഭിനന്ദിച്ചു.
ഭാരവാഹികളായ ഉഷ സുരേഷ്, രാംദാസ് നായർ, അനിൽ കുമാർ, ജഗദീഷ് കുമാർ, സതീഷ് കുമാർ, സൽമാനുൽ ഫാരിസ്, ദീപക് വിജയൻ, ഇ.വി. വിനോദ്, അശോക് മണ്ണിൽ, സുധീർ, രമ്യ സുധി, ഷീബ ശശി, ധന്യ രാഹുൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രമ്യ ഗോപകുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
sds
sfs


