ബഹ്റൈനിൽ ഇന്നലെ മാത്രം 1224 പേർക്ക് കോവിഡ്


ബഹ്റൈനിലെ കോവിഡ് വ്യാപനതോത് ക്രമാതീതമായി വർദ്ധിക്കുന്നു. ഇന്നലെ മാത്രം 1224 പേർക്കാണ് രോഗസ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5909 ആയി. ആരുടെയും നില ഗുരുതരമല്ലെങ്കിലും 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്നലെ 23278 പേരിലാണ് പരിശോധനകൾ നടത്തിയത്.  ഇന്നലെ 245 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,78,144 ആയി. ഇതുവരെയായി  12,04,852 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,80,260 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.  ഇതുവരെയായി 8,63,309 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 

You might also like

Most Viewed