സോഷ്യൽ മീഡിയ ദുരുപയോഗം വർദ്ധിക്കുന്നുണ്ടെന്ന് ബഹ്റൈൻ പബ്ലിക്ക് പ്രൊസിക്യൂഷൻ


ബഹ്റൈനിൽ സോഷ്യൽ മീഡിയ ദുരുപയോഗം വർദ്ധിക്കുന്നുണ്ടെന്ന് പബ്ലിക്ക് പ്രൊസിക്യൂഷൻ പുറത്ത് വിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. വാട്സാപ്പ് ഉപയോഗിച്ചാണ് ഏറ്റവുമധികം ദുരുപയോഗപ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത സോഷ്യൽ മീഡിയ ദുരുപയോഗകേസുകളിൽ 680ൽ 357 എണ്ണവും വാട്സാപ്പ് ഉപയോഗിച്ചുള്ളതായിരുന്നു. 187 എണ്ണം ഇൻസ്റ്റാഗ്രാമുപയോഗിച്ചും, 48 എണ്ണം സ്നാപ്പ് ചാറ്റുമായി ബന്ധപ്പെട്ടും, 44 എണ്ണം ഫെയ്സ് ബുക്കുമായി ബന്ധപ്പെട്ടുമായിരുന്നു രേഖപ്പെടുത്തിയത്. ടിറ്റർ ഉപയോഗിച്ച് 30ഉം ടിക്ക് ടോക്ക് ഉപയോഗിച്ച് 10ഉം, ഇമോ ഉപയോഗിച്ച് മൂന്നും കേസുകളാണ് റെജിസ്റ്റർ ചെയ്തതത്. രേഖപ്പെടുത്തിയ കേസുകളിൽ ഭൂരിഭാഗവും അനുവാദമില്ലാതെ ഫോട്ടോകൾ പ്രചരിപ്പിച്ചത്, വിദ്വേഷസന്ദേശങ്ങൾ അയച്ചത്, സൈബർബൂള്ളീയിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed