സ്പെക്ട്ര ഇന്റർനാഷണൽ 2021 സംഘടിപ്പിച്ചു

ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫേബർ കാസ്റ്റൽ സ്പെക്ട്ര ഇന്റർനാഷണൽ 2021 ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പതിനാറ് രാജ്യങ്ങളിൽ നിന്നും 59 വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 250 വിദ്യാർത്ഥികളാണ് അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്തത്. നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം നടത്തിയത്.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്‌സ് ഒഫീഷ്യോ/അഡ്‌വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്പെക്ട്ര ജോയിന്റ് കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ഭാൻ, ഐസിആർഎഫ് വോളന്റിയർമാർ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.